Latest NewsNewsIndia

നിതീഷിന് അനുഗ്രഹമായത് മോദിയുടെ റാലി; മോദി തരംഗം ആവർത്തിച്ച് ബീഹാർ

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ബീഹാറില്‍. അതിനാല്‍ നാടിളക്കിയുള്ള പരസ്യ പ്രചരണത്തിന് പരിമിതികളേറെയായിരുന്നു.

പാട്‌ന: നീണ്ട പതിനഞ്ച് വര്‍ഷം നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെയുള്ള യുവാക്കളുടെ എതിര്‍പ്പ് മഹാസഖ്യത്തിന് നേട്ടമായെങ്കിലും ഭൂരിപക്ഷം നേടി വിജയത്തിലേക്കെത്താന്‍ കഴിയാതിരുന്നത് മോദി പ്രഭാവം ഉയര്‍ത്തിക്കാട്ടിയുള്ള ബി ജെ പിയുടെ തന്ത്രങ്ങളാണെന്ന് സൂചന. എന്നാൽ ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി തിരിഞ്ഞെടുപ്പ് റാലികളില്‍ സജീവമായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ബീഹാറില്‍. അതിനാല്‍ നാടിളക്കിയുള്ള പരസ്യ പ്രചരണത്തിന് പരിമിതികളേറെയായിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ നിതീഷിനെ മുന്‍നിര്‍ത്തിയുള്ള പ്രചരണം മുന്നണിക്ക് പ്രയോജനം ചെയ്യില്ലെന്ന തിരിച്ചറിവിലേക്ക് ബി ജെ പി എത്തിയിരുന്നു. നിതീഷ് കുമാറിന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തിയാണ് ജെഡിയുവും പ്രചരണം ആരംഭിച്ചത്. എന്നാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മോദിയും അവരുടെ പോസ്റ്ററുകളില്‍ ഇടം പിടിച്ചു. ഒരു വേള ബി ജെ പി, ജെ ഡി യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏകോപനമില്ലായ്മയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

Read Also: മ്യാന്‍മർ വീണ്ടും ഓങ് സാന്‍ സൂ ചിയുടെ കൈകളിൽ

അതേസമയം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഉണ്ടായ മോദി തരംഗം ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെത്തുമ്ബോഴും അശേഷം കുറഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. ഭരണ വിരുദ്ധ തരംഗത്തെ അതിജീവിക്കുവാന്‍ എന്‍ ഡി എ സഖ്യത്തിന് ബീഹാറില്‍ തുണയായതും ഇതാണ്. സംസ്ഥാനത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് റാലികളില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി എത്തിയത്. ശാസറാം, ഗയ, ഭാഗല്‍പൂര്‍, ദര്‍ഭംഗ, മുസാഫര്‍പൂര്‍, പട്ന, ചപ്ര, ഈസ്റ്റ് ചമ്ബാരന്‍, സമസ്തിപൂര്‍, വെസ്റ്റ് ചമ്ബാരന്‍, സഹര്‍സ, ഫോര്‍ബ്സ്ഗഞ്ച് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിലായിരുന്നു അത്.ഇവിടെ എല്ലാം മോദി പ്രസംഗിക്കുകയും എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ദര്‍ഭംഗയില്‍ പത്ത് സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലും എന്‍ ഡി എ സഖ്യമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തെ 243 സീറ്റുകളില്‍ പകുതിയിലധികം സീറ്റുകളിലും എന്‍ ഡി എ സഖ്യമാണ് ഇപ്പോഴും ലീഡ് ചെയ്യുന്നത്. അന്തിമ ഫലം വൈകുന്നേരത്തോടെ മാത്രമേ പുറത്തുവരുകയുള്ളു. കൂടുതല്‍ സീറ്റുകള്‍ നേടി മുന്നണിയിലെ പ്രധാന കക്ഷിയായെങ്കിലും മുന്‍ ധാരണ പ്രകാരം നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button