പാട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പ് നടത്തി ഇടതുപാര്‍ട്ടികള്‍. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി 29 സീറ്റില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 19 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയാണ്. സിപിഐ എംഎല്‍ ലിബറേഷനു ചില മേഖലകളിലുള്ള സ്വാധീനമാണ് ഇടതുപാര്‍ട്ടികളുടെ കുതിപ്പിനു സഹായകമായത്. 19 സീറ്റില്‍ മത്സരിച്ച സിപിഐ എംഎല്‍ 14 സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയാണ്.
ആറ് സീറ്റില്‍ മത്സരിച്ച സിപിഐ മൂന്ന് സീറ്റിലും നാല് സീറ്റില്‍ മത്സരിച്ച സിപിഎം രണ്ട് സീറ്റിലും മുന്നിലാണ്.സിപിഐ എംഎല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ബിഹാറില്‍ സ്വന്തമാക്കാന്‍ പോകുന്നത്. 2005ല്‍ അഞ്ച് സീറ്റ് നേടിയതാണ് ഇതിനു മുന്‍പത്തെ ഏറ്റവും വലിയ നേട്ടം. നിലവിലെ നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണു സിപിഐ എംഎല്ലിനുള്ളത്. സിപിഐ, സിപിഎം പാര്‍ട്ടികള്‍ക്കു എംഎല്‍എമാരുണ്ടായിരുന്നില്ല.
സിപിഐ എംഎല്ലിന്റെ പ്രധാന സ്വാധീനമേഖലയായ ഭോജ്പൂരില്‍ മഹാസഖ്യം മികച്ച നേട്ടമുണ്ടാക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 49 സീറ്റുകളുള്ള ഈ മേഖലയില്‍ സഖ്യം വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലികളിലെ വലിയ ജനക്കൂട്ടത്തിനു പിന്നില്‍ ആര്‍ജെഡിക്കൊപ്പം സിപിഐ എംഎല്ലിന്റെ സംഭാവനയും ചെറുതായിരുന്നില്ല.
അതേസമയം കൊണ്ഗ്രെസ്സ് തകർന്നടിഞ്ഞിരിക്കുകയാണ്. 2015ല്‍ രണ്ട് സീറ്റുകളിലൊതുങ്ങിയ എല്‍ജെപി ഇപ്പോള്‍ ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2015ല്‍ മൂന്ന് സീറ്റുകള്‍ നേടിയ സിപിഐഎംഎല്‍ ഇത്തവണ പതിനൊന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞതവണ 27 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ 23 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
Post Your Comments