Latest NewsNewsInternational

പിഎംഎല്‍-എന്‍ നേതാവ് മറിയം നവാസിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം ; പാകിസ്ഥാന്‍ ഫെഡറല്‍ മന്ത്രി വിവാദത്തില്‍

ദില്ലി : പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) വൈസ് പ്രസിഡന്റ് മറിയം നവാസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായി പാകിസ്ഥാന്‍ ഫെഡറല്‍ മന്ത്രി അലി അമിന്‍ ഗന്ധാപൂര്‍. നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തിയ നിരവധി ശസ്ത്രക്രിയകളാണ് മറിയത്തിന്റെ സൗന്ദര്യത്തിന് കാരണമെന്ന് അലി അമിന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

‘അവള്‍ സുന്ദരിയാണ്, ഞാന്‍ സത്യം സംസാരിക്കും. എന്നാല്‍ ഇതും ശ്രദ്ധിക്കുക. നിങ്ങളുടെ നികുതി പണം ഉപയോഗിച്ച് സ്വന്തം സൗന്ദര്യം പ്രശ്‌നം പരിഹരിക്കാന്‍ നവാസ് ഷെരീഫിന്റെ രണ്ട് സര്‍ക്കാരുകള്‍ക്കിടയില്‍ ശസ്ത്രക്രിയകള്‍ക്കായി അവര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചു, ‘ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ ഷിഗാറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് അലി അമിന്‍ ഗന്ധാപൂര്‍ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ ഫെഡറല്‍ മന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘ഗന്ധാപൂരിന്റെ പരാമര്‍ശം അപമാനകരമാണ്. തിരഞ്ഞെടുപ്പ് സമയത്ത് ജിബിയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) സെനറ്റര്‍ ഷെറി റഹ്മാന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button