Latest NewsKeralaNews

യൂട്യൂബറെ കൈയ്യേറ്റം ചെയ്ത കേസ് ; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

കൊച്ചി: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തി വീഡിയോ ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിവാദ യൂ ട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റ് രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ളത്.

നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ വാദം കേട്ടപ്പോള്‍ ഭാഗ്യലക്ഷ്മിയും സംക്ഷവും ഉയര്‍ത്തിയ വാദം. എന്നാല്‍ ഇവര്‍ കൈയ്യേറ്റം ചെയ്യുന്നതിന്റെയും വിജയ് പി നായരുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുന്നതിന്റെയും വീഡിയോ തത്സമയം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

അതേസമയം ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു വിജയ് പി നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തന്റെ മുറിയില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിജയ് പി നായരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വാദിച്ചത്. തന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ പാടൂയെന്ന് അദ്ദേഹം കോടതിയില്‍ ഉന്നയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button