പാറ്റ്ന: ബീഹാറിൽ വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിട്ടിട്ടും പകുതി വോട്ടുകള്‍ പോലും എണ്ണി തീര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് വോട്ടെണ്ണല്‍ നടക്കുന്നതിനാലാണ് ഫലം വരാന്‍ വൈകുന്നത്. രാത്രിയോടെ മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാകൂ എന്നാണ് വിവരം.
എന്നാൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സഖ്യം 126 സീറ്റുകളില്‍ മുന്നിലാണ്. ആദ്യഘട്ടത്തില്‍ മുന്നേറിയ മഹാസഖ്യം നിലവില്‍ 106 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന നിരവധി മണ്ഡലങ്ങളില്‍ ലീഡ് 1,000 വോട്ടില്‍ താഴെ മാത്രമാണ്. കേവല ഭൂരിപക്ഷം നേരിയ തോതില്‍ കടന്നെങ്കിലും നിരവധി മണ്ഡലങ്ങളിലെ ശക്തമായ പോരാട്ടം എന്‍ഡിഎയ്ക്ക് നെഞ്ചിടിപ്പുണ്ടാക്കുന്നുണ്ട്.
Read Also: അക്കൗണ്ടില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം; അപ്രതീക്ഷിത തിരിച്ചടി, ഉത്തരംമുട്ടി നേതൃത്വം
അധിക സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ജെഡി-യുവിന് കാര്യമായ ക്ഷീണമുണ്ടാക്കാന്‍ എല്‍ജെപിക്ക് കഴിഞ്ഞുവെന്നും വിലയിരുത്തലുണ്ട്. അതേസമയം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് പ്രഖ്യാപിച്ച എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന് നിലവില്‍ രണ്ടു മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ്. ഒരുഘട്ടത്തില്‍ ഏഴിടത്ത് വരെ ലീഡ് ചെയ്തിരുന്ന എല്‍ജെപി പിന്നീട് പിന്നോട്ടുപോവുകയായിരുന്നു.
Post Your Comments