KeralaLatest NewsNews

കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തില്‍ കടപുഴകി വീണത് വന്‍മരങ്ങള്‍ ബിലീവേഴ്‌സ് ചര്‍ച്ചിലെ പരിശോധനയില്‍ കണ്ടെത്തിയത് 300 കോടിയുടെ ക്രമക്കേട് …. കണ്ണൂരില്‍ നിന്നുള്ള ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ അമേരിക്കയില്‍ നടത്തിയ ചികിത്സകള്‍ക്ക് ബില്ലുകള്‍ അടച്ച രേഖകള്‍ പിടിച്ചെടുത്തു… വമ്പന്‍മാരും സഭകളും ആശങ്കയില്‍

തിരുവല്ല: കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തില്‍ കടപുഴകി വീണത് വന്‍മരങ്ങള്‍ ബിലീവേഴ്സ് ചര്‍ച്ചിലെ പരിശോധനയില്‍ കണ്ടെത്തിയത് 300 കോടിയുടെ ക്രമക്കേട് …. കണ്ണൂരില്‍ നിന്നുള്ള ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ അമേരിക്കയില്‍ നടത്തിയ ചികിത്സകള്‍ക്ക് ബില്ലുകള്‍ അടച്ച രേഖകളും പിടിച്ചെടുത്തതോടെ പലരുടേയും ഉറക്കം നഷ്ടപ്പെട്ടു. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിവന്ന പരിശോധന താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ തുടര്‍ന്നുള്ള നടപടികള്‍ തുടരുമെന്നു തന്നെയാണ് റിപ്പോര്‍ട്ട്. സഭാ അധ്യക്ഷന്‍ കൂടിയായ ബിഷപ്പ് കെപി യോഹന്നാന്‍ അമേരിക്കയിലാണുള്ളത്. രേഖകളുടെ പരിശോധനയ്ക്ക് ശേഷം
സഭാ അധ്യക്ഷന്‍ കൂടിയായ ബിഷപ്പ് കെപി യോഹന്നാനെ വിളിച്ചുവരുത്താനാണ് അന്വേഷണ ഏജന്‍സിയുടെ തീരുമാനം

Read Also : ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഹത്രാസ് സംഭവവും കാര്‍ഷിക ബില്ലും തങ്ങളുടെ തുറുപ്പു ചീട്ടായി മാറ്റിയ രാഹുല്‍-പ്രിയങ്ക കൂട്ടുകെട്ടിനും കോണ്‍ഗ്രസിനും പിഴച്ചു…. ഹത്രാസിന്റെ പേരില്‍ ഒളിയമ്പുകള്‍ എയ്ത എതിരാളികളുടെ നാവടഞ്ഞു … മോദി പ്രഭാവം തന്നെയെന്ന് ഏതാണ്ടുറപ്പിച്ചു

അതേസമയം, കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പിനോടും ആശുപത്രി മാനേജരോടും ആവശ്യപ്പെട്ടു. ശനിയാഴ്ച മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തിയിരുന്നു. 15.5 കോടിയോളം രൂപ പിടിച്ചെടുത്തതായാണു സൂചന. ഇതില്‍ നിരോധിത നോട്ടുകളുമുണ്ട്. ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജിലെ ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് മൂന്നുകോടിയോളം രൂപ കണ്ടെത്തി. ഈ കാറിന്റെ ഉടമയായ ആശുപത്രി ജീവനക്കാരന്‍, ആശുപത്രിയുടെ സാമ്പത്തികവിഭാഗം മേധാവിയും ചര്‍ച്ചിലെ വികാരിയുമായ ആളിനോട് നടത്തിയ ഫോണ്‍ സംഭാഷണവും പരിശോധിക്കുന്നുണ്ട്. തന്നെ അറിയിക്കാതെ കാറില്‍ പണം സൂക്ഷിച്ചത് ചതിവല്ലായിരുന്നോയെന്നാണ് ജീവനക്കാരന്‍ കരഞ്ഞുകൊണ്ട് ഫോണില്‍ ചോദിക്കുന്നത്.

അതിനിടെ ആദായനികുതിവകുപ്പ് നടത്തുന്ന അന്വേഷണത്തോട് സഭ പൂര്‍ണമായും സഹകരിക്കുമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പി.ആര്‍.ഒ. ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. പരിശോധന രണ്ടുമാസം നീളുമെന്നാണറിയുന്നത്. 60 സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button