നാഗ്പൂര്‍: ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് കോൾ. നഷ്ടമായത് ഒന്‍പത് ലക്ഷത്തോളം രൂപ. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിരിക്കുന്നത് നാഗ്പൂര്‍ സ്വദേശി അശോക് മന്‍വാതെ എന്നയാളാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ മകനെ ഫോണില്‍ വിളിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്.
ഫോണ്‍ ഉപയോഗിക്കുന്നതിനിടയിൽ അജ്ഞാത നമ്ബറില്‍ നിന്ന് കോള്‍ വന്നതെന്ന് അശോക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 15കാരനായ മകന്‍ ഫോണെടുത്തപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന കമ്ബനിയില്‍ നിന്നാണ് വിളിക്കുന്നതെന്നും ക്രെഡിറ്റ് ട്രാന്‍സാക്ഷന്‍ പരിധി ഉയര്‍ത്താനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് വിളിച്ചതെന്നും പറഞ്ഞതോടെ മകന്‍ ഇതനുസരിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഉടൻ തന്നെ അക്കൗണ്ടില്‍ നിന്ന് 8.95 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അശോക് പരാതിൽ പറയുന്നു.
Post Your Comments