കാഞ്ഞങ്ങാട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന് എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ആണ് വിട്ടത്. കമറുദ്ദീനെതിരെ പതിമൂന്ന് കോടിയുടെ തട്ടിപ്പിന് തെളിവുണ്ട്. ഇവ ശേഖരിക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഇത് പരിഗണിച്ചാണ് കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് കമറുദ്ദീനെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
അതേസമയം കമറുദ്ദീന്റെ ജാമ്യാപേക്ഷ ഈ മാസം 11 ന് പരിഗണിക്കും. സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും എല്ലാം പൂക്കോയ തങ്ങളാണ് ചെയ്തതെന്നുമാണ് എംസി കമറുദ്ദീന് പറയുന്നത്. അന്വേഷണ സംഘത്തിന് ഇതുവരെ കമറുദ്ദീന്റെ കയ്യില്‍ നിന്ന് മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല.
എന്നാല്‍ ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. പൂക്കോയ തങ്ങള്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്. നിലവില്‍ കമറുദ്ദീന് എംഎല്‍എക്കെതിരെ 112 കേസുകളാണ് ഉള്ളത്. ഇന്ന് മാവിലകടപ്പുറം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പുതിയ ഒരു കേസു കൂടി എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലും ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ പ്രതിയാണ്.
Post Your Comments