തിരുവനന്തപുരം: കേരളത്തില്‍ 4,85,992 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള സംസ്ഥാനങ്ങളില്‍ ആദ്യ മൂന്നില്‍ കേരളമുണ്ട്.
രാജ്യത്തെ പുതിയ രോഗബാധിതരില്‍ 79 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. പുതുതായി ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. 7,745 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 5,585 പേര്‍ക്കും കേരളത്തില്‍ 5,440 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറക്കുന്നതാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്ന ആക്ഷേപം ശക്തമായി തുടരുകയാണ്.
നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 80,000ത്തിന് മുകളിലാണ്. 81,823 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. പുതിയതായി 24 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1692 ആയി ഉയര്‍ന്നിട്ടുണ്ട്.
Post Your Comments