COVID 19Latest NewsNewsInternational

“ലോകം വളരെ ഉത്കണ്ഠ നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് ; മൂന്നാം ലോക മഹായുദ്ധം ഉണ്ടായേക്കാം ” ; മുന്നറിയിപ്പുമായി ബ്രിട്ടീഷ് സൈനിക മേധാവി

ലണ്ടൻ: മൂന്നാംലോക മഹായുദ്ധത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് സൈനിക മേധാവി നിക്ക് കാർട്ടർ. കൊറോണ വൈറസിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും, ഇതേ തുടർന്നുള്ള അനിശ്ചിതാവസ്ഥയും ഇതിന് കാരണമായേക്കാമെന്ന് നിക്ക് കാർട്ടർ ചൂണ്ടിക്കാട്ടുന്നു.

Read Also : “ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത് കോവിഡല്ല ,മോദി സർക്കാരിന്റെ നോട്ട് നിരോധനം”‘: വയനാട് എം പി രാ​ഹു​ല്‍ ഗാ​ന്ധി

ഒരു ലോകമഹായുദ്ധത്തിന് സാധ്യത ഉണ്ടോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ബിക് കാർട്ടൻറെ പ്രതികരണം. ലോകഹായുദ്ധത്തിന് സാധ്യത ഉണ്ടോ എന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അങ്ങനെയൊരു ഭീഷണിയുണ്ടെന്ന് ഞാൻ കാണുന്നുവെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. നമ്മൾ അതേക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും കാർട്ടർ വ്യക്തമാക്കി.

ലോകം വളരെ ഉത്കണ്ഠ നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള മത്സരം സ്വാഭാവികമാണ്. ചില പ്രാദേശിക വിഷയങ്ങൾ നമുക്ക് ഏറെ അപകടകരമാണെന്ന് കരുതുന്നതായി അദ്ദേഹം സൂചന നൽകി.

 

shortlink

Related Articles

Post Your Comments


Back to top button