മോസ്കോ: മൂന്നാം ലോകമഹായുദ്ധം ഉടനെ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി റഷ്യ. റഷ്യൻ പ്രധാനമന്ത്രി സെർഗി ലാവ്റോവ് ആണ് ഇങ്ങനെ ഒരു പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇതിന്റെ എല്ലാ വിധ ലക്ഷണങ്ങളും പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ സൈന്യത്തിനെതിരെ തളരാതെ യുദ്ധം ചെയ്യാൻ വേണ്ട ആയുധങ്ങൾ ഉക്രൈന് കൊടുക്കാൻ തങ്ങൾ തയ്യാറാണെന്ന് അമേരിക്ക ഈയിടെ പ്രഖ്യാപിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉക്രൈൻ സന്ദർശിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ മൂന്നാം ലോകമഹായുദ്ധമെന്ന ഭീഷണി. യുദ്ധത്തിന്റെ ആരംഭഘട്ടത്തിലും യുഎസ് നിരവധി ആയുധങ്ങൾ റഷ്യൻ സൈന്യത്തിന് നൽകിയിരുന്നു.
യുദ്ധഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, ഇപ്പോഴും ഒരു ചർച്ചയ്ക്കോ സമാധാന സന്ധിയ്ക്കോ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ഉക്രൈൻ സൈനിക ആസ്ഥാനങ്ങൾക്ക് നേരെ 82 എയർസ്ട്രൈക്കുകൾ നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments