വാഷിങ്ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ അധികാര പദവി… ആഡംബരത്തിന്റെ അവസാന വാക്ക് യുഎസ് പ്രസിഡന്റിന്റെ അധികാരങ്ങളും സാമ്പത്തിക സ്രോതസ്സും . ഇപ്പോള്‍ ഇതാണ് എല്ലാവരും തെരഞ്ഞുകൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് എന്നത് ലോക നേതാവ് എന്ന് തന്നെയാണ് അര്‍ത്ഥം. ആഡംബരത്തിന്റെ അവസാന വാക്കായ യുഎസ് പ്രസിഡന്റ് പദവിയ്ക്ക് നിരവധി പ്രത്യേകതകളാണ ഉള്ളത്. പ്രതിവര്‍ഷം നാല് ലക്ഷം ഡോളര്‍ ആണ് പ്രസിഡന്റിന് ശമ്പളമായി ലഭിക്കുന്നത്. ശമ്പളത്തിന് പുറമേ ചിലവുകള്‍ക്കായി 50,000 ഡോളര്‍ വേറെയും ലഭിക്കും. നികുതിയില്ലാത്ത ഒരു ലക്ഷം ഡോളര്‍ യാത്രക്കായും പ്രസിഡന്റിന് ലഭിക്കും. എയര്‍ഫോഴ്സ് വണ്‍ എന്ന വിമാനത്തോടൊപ്പം യാത്രകള്‍ക്കായി ഒരു ഹെലികോപ്റ്ററും കാറും അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കും.
Read Also : ഇന്ത്യക്കാര്‍ക്ക് ആശ്വാസം ; ബൈഡനു കീഴില്‍ പുതിയ ഭരണകൂടം വരുമ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത് ഇവയെല്ലാം
55,000 ചതുരശ്ര അടിയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ മൊത്തം വിസ്തൃതി. 132 മുറികളും 35 ശൗചാലയങ്ങളുമുള്ള കെട്ടിടത്തില്‍ ടെന്നീസ് കോര്‍ട്ടും സിനിമ തിയറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തല്‍ കുളവുമുണ്ട്. അഞ്ച് പാചകക്കാരടക്കം ജീവനക്കരുടെ ഒരു നീണ്ട നിര തന്നെ പ്രസിഡന്റിനെ സേവിക്കാനായുണ്ട്.
പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിന് വൈറ്റ് ഹൗസിനേക്കാള്‍ വലിപ്പമുണ്ട്. 70000 ചതുരശ്ര അടിയാണ് ഇതിന്റെ വലുപ്പം. മൊത്തം 119 മുറികളുള്ള ഈ അതിഥി മന്ദിരത്തില്‍ 20 കിടപ്പു മുറികളും 35 ശൗചാലയങ്ങളും ഉണ്ട്.
അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനമായ എയര്‍ഫോഴ്സ് ഗണ്‍ വിമാനം അടിയന്തര ഘട്ടങ്ങളില്‍ ആക്രമണത്തിനും തയാറാണ്. ആകാശത്ത് വെച്ചും ഇതില്‍ ഇന്ധനം നിറക്കാം. മറൈന്‍ വണ്‍ എന്ന പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന് അഞ്ച് ഹെലികോപ്റ്ററുകളാണ് അകമ്ബടിയായി ഉണ്ടാകുക. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കാറായ ബീസ്റ്റിന് രാസായുധം ഉപയോഗിച്ചുള്ള ആക്രമണങ്ങളെ വരെ ചെറുക്കാനാകും. ഓക്സിജന്‍ ലഭ്യമാക്കാനുള്ള സൗകര്യം വരെ കാറിലുണ്ട്.
Post Your Comments