തിരുവനന്തപുരം : മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജയിലില്‍ കിടക്കുന്ന ബിനീഷ് കോടിയേരിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് ബിനീഷ് പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രീജിത്ത് പണിക്കര്‍ പങ്കിട്ടിരിക്കുന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെയും മോദിയെയും പരിഹസിച്ച് നടത്തിയ പോസ്റ്റാണിത്.
നാളെ നവംബര്‍ 8. ചരിത്രപരമായ ഏറ്റവും വലിയ മണ്ടത്തരമായി നോട്ട് നിരോധനം കൊണ്ടു വന്നതിന്റെ മൂന്നാണ്ട്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതിന്റെ മൂന്നാണ്ട്. മാനവരാശിയുടെ തന്നെ നിലനില്‍പ്പിനെ ബാധിച്ച മൂന്നാണ്ട്. ഇനിയും ഇതുവഴി വരില്ലെ ഇത്തരം തീരുമാനങ്ങളുമായി മോദീജി എന്നായിരുന്നു ബിനീഷ് 2019 നവംബര്‍ 7 ന് പോസ്റ്റ് ചെയ്തത്.
ഇതിനെ പരിഹസിച്ചു കൊണ്ടും ഇന്ന് കള്ളപ്പണക്കേസില്‍ ബിനീഷ് അകത്തായതും ഉള്‍ക്കൊണ്ടു കൊണ്ടാണ് ശ്രീജിത്ത് പണിക്കര്‍ ട്രോളുമായി എത്തിയിരിക്കുന്നത്. കൂടുതല്‍ പണം അക്കൗണ്ടില്‍ വരുന്നതുമൂലം കള്ളപ്പണക്കാരെ തിരിച്ചറിയാനും ശിക്ഷിക്കാനും സാധിക്കുന്നത് രാജ്യത്തിന് നല്ലതാണെന്ന് ഇപ്പോള്‍ സഖാവിനും ബോധ്യമുണ്ടാവാം. കള്ളപ്പണക്കാര്‍ക്ക് രക്ഷയില്ലെന്ന് അന്നേ പറഞ്ഞ സ്ഥിതിക്ക് ഇതുപോലെയുള്ള ചരിത്രപരമായ മണ്ടത്തരങ്ങളുമായി മോദിജി ഇനിയും ഈ വഴി വരാനാണ് സാധ്യതയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബിനീഷിനെ പരിഹസിച്ചു കൊണ്ട് കുറിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഇന്ന് നവംബര്‍ 8.
ചിത്രത്തില്‍ കാണുന്ന പോസ്റ്റിലെ വിവരങ്ങളോട് സഖാവിന് ഇന്ന് വിയോജിപ്പാവും എന്നാണ് എന്റെ പ്രതീക്ഷ. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചവരെ ഇഡി ഒന്നൊന്നായി പൊക്കുന്നു. കള്ളത്തരം കാട്ടി ജീവിച്ച ചില മനുഷ്യരുടെ നിലനില്പിനെ തന്നെ ബാധിച്ച തീരുമാനമായിപ്പോയി നോട്ട് നിരോധനം.
ഇഡിയുടെ കണക്കുകള്‍ പ്രകാരം നോട്ട് നിരോധനം നടന്ന വര്‍ഷം സഖാവിന്റെ ബാങ്ക് അക്കൗണ്ടില്‍ പണനിക്ഷേപമായി വന്ന തുക (?1,18,99,000) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് (?56,29,000) ഇരട്ടിയില്‍ അധികമാണ്. കൂടുതല്‍ പണം അക്കൗണ്ടില്‍ വരുന്നതുമൂലം കള്ളപ്പണക്കാരെ തിരിച്ചറിയാനും ശിക്ഷിക്കാനും സാധിക്കുന്നത് രാജ്യത്തിന് നല്ലതാണെന്ന് ഇപ്പോള്‍ സഖാവിനും ബോധ്യമുണ്ടാവാം.
കള്ളപ്പണക്കാര്‍ക്ക് രക്ഷയില്ലെന്ന് അന്നേ പറഞ്ഞ സ്ഥിതിക്ക് ഇതുപോലെയുള്ള ചരിത്രപരമായ മണ്ടത്തരങ്ങളുമായി മോദിജി ഇനിയും ഈ വഴി വരാനാണ് സാധ്യത.
https://www.facebook.com/panickar.sreejith/posts/3569950563024993
Post Your Comments