കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് നടത്തിയ കമറുദ്ദീനെ
ചേര്‍ത്തുനിര്‍ത്തി മുസ്ലീംലീഗ് . കമറുദ്ദീനെതിരെ പാട്ടി നടപടിയുണ്ടാകില്ല, തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി പി.കെ.കുഞ്ഞാലികുട്ടി. എം സി കമറുദ്ദീന്റെ അറസ്റ്റ് അസാധാരണ നടപടിയാണ്. സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനുളള നീക്കമാണിത്. നിലവിലുളള വിവാദങ്ങള്‍ മറികടക്കാനുളള നീക്കമാണിത്. കമറുദ്ദീനെതിരെ എന്ത് അന്വേഷണമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
നിക്ഷേപകരുടെ പണം എത്രയും വേഗം തിരിച്ച് കൊടുക്കണമെന്നാണ് ലീഗ് നിലപാട്. ചോദ്യം ചെയ്യലിന്റെ ഇടയില്‍ ഇറങ്ങി വന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ വാര്‍ത്ത ചോര്‍ത്തുന്നുവെന്നാണ് സി പി എം പരാതി. എന്നാല്‍ ഇത് നേരിട്ട് വന്ന് പത്രസമ്മേളനം നടത്തുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജാമ്യം കിട്ടാത്ത വകുപ്പുകളൊക്കെ എഴുതിവച്ച് അറസ്റ്റ് ചെയ്ത് വാര്‍ത്തയാക്കിയിരിക്കുകയാണ്. പാര്‍ട്ടി എടുത്ത നിലപാട് ശരിയായിരുന്നു. എന്നാല്‍ രാഷ്ട്രീയമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ എല്ലാം കുഴയ്ക്കുകയായിരുന്നു. ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തത് തെറ്റാണ്. മുഖ്യമന്ത്രി തൊട്ട് താഴോട്ട് ഉളള എല്ലാവര്‍ക്കും എതിരെ ആരോപണമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments