KeralaLatest NewsNews

അമ്മയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍

മലപ്പുറം: അമ്മയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്ബൂര്‍ പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിലാണ് സംഭവം. അമ്മ തൂങ്ങിമരിച്ചനിലയിലും കുട്ടികള്‍ വിഷം അകത്തു ചെന്ന നിലയിലുമാണ് കാണപ്പെട്ടത്. ഒരു കുട്ടിയ്ക്കു അനക്കമുണ്ടായിരുന്നു. നിലമ്ബൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

രഹ്ന(34), ആദിത്യന്‍(13), അര്‍ജുന്‍(10), അനന്തു (7) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button