തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ഗൃഹനാഥൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തി. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജനാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്. കോടതിയിൽ നിന്നും ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യ ശ്രമം നടന്നിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തീ കൊളുത്തുന്നത് തടുക്കാൻ ശ്രമിച്ച രാജൻ്റെ ഭാര്യ അമ്പിളിക്കും, ഗ്രേഡ് എസ് ഐ അനിൽ കുമാറിനും പൊള്ളലേറ്റിട്ടുണ്ട്. തർക്കഭൂമിയിൽ ഷെഡ‍് കെട്ടി താമസിക്കുകയായിരുന്നു ദമ്പതികൾ.
Post Your Comments