തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന അന്ന് തന്നെ തന്നെയും അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള നീക്കം നടന്നു. ഗൂഢാലോചനയില്‍ പൊലീസും പങ്കുചേര്‍ന്നുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സാധാരണ ഗതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് അറിയിക്കുകയോ, വിശദീകരണം തേടുകയോ ചെയ്യാറുള്ള പൊലീസ് ഇവിടെ അത് ചെയ്തില്ല. പണം നല്‍കാന്‍ കമ്പനി ഉടമ തയ്യാറായിട്ടും ഒത്ത് തീര്‍പ്പിന് പരാതിക്കാരന്‍ തയ്യാറാവാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്.
read also: ‘ലഹരിക്കേസ് പ്രതിയുടെ എടിഎം കാർഡിൽ ബിനീഷിന്റെ ഒപ്പ് എങ്ങനെ വന്നു’ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നു
വ്യക്തിഹത്യ ലക്ഷ്യംവച്ചുള്ള ഈ നീക്കത്തിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും കുമ്മനം പറഞ്ഞു.കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കിയാണ് ആറന്മുള പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 28 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
നാല് ലക്ഷം രൂപ നേരത്തെ ലഭിച്ചു. ബാക്കിയുള്ള 24 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മുഖേനെ ലഭിച്ചതായി പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ പരാതിക്കാരൻ പറഞ്ഞിരുന്നു.
Post Your Comments