
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 471, തൃശൂര്‍ 621, കോഴിക്കോട് 554, മലപ്പുറം 489, കൊല്ലം 482, ആലപ്പുഴ 444, തിരുവനന്തപുരം 333, കോട്ടയം 402, കണ്ണൂര്‍ 238, പാലക്കാട് 183, ഇടുക്കി 146, കാസര്‍ഗോഡ് 157, പത്തനംതിട്ട 87, വയനാട് 92 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, എറണാകുളം 9, കണ്ണൂര്‍ 7, തൃശൂര്‍ 6, മലപ്പുറം 5, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 578, പത്തനംതിട്ട 230, ആലപ്പുഴ 471, കോട്ടയം 623, ഇടുക്കി 93, എറണാകുളം 845, തൃശൂര്‍ 834, പാലക്കാട് 172, മലപ്പുറം 906, കോഴിക്കോട് 825, വയനാട് 105, കണ്ണൂര്‍ 138, കാസര്‍ഗോഡ് 152 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 81,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,02,477 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Post Your Comments