Latest NewsKeralaNews

കമറുദ്ദീന്റെ അറസ്റ്റിന് പിന്നാലെ പൂക്കോയ തങ്ങള്‍ ഒളിവില്‍… കമറുദ്ദീന്‍ എം.എല്‍.എയുടെ മൊഴി പൂക്കോയ തങ്ങള്‍ക്കെതിരെ

കാസര്‍കോട്: ജുവലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എം എല്‍ എയുടെ അറസ്റ്റിനു പിന്നാലെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങള്‍ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്നാണ് വിവരം.

Read Also : ”പടച്ചവന്‍ വലിയവനാണ്​, ചക്കിന്​ വെച്ചത്​ കൊക്കിന്​ കൊണ്ടു’; ഖമറുദ്ദീന്റെ അറസ്​റ്റില്‍ മന്ത്രി ജലീലിന്റെ പ്രതികരണം

ചോദ്യം ചെയ്യലില്‍ കമറുദ്ദീന്‍ എം എല്‍ എ നല്‍കിയ മൊഴിയുടെ വിശദാംശങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ സ്ഥാപനത്തിന്റെ എം ഡിയായ ടി കെ പൂക്കോയ തങ്ങള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കമറുദ്ദീന്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ ജുവലറി കാര്യങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ താനാണെങ്കിലും അതെല്ലാം രേഖയില്‍ മാത്രമായിരുന്നു. എല്ലാ ഇടപാടുകളും നേരിട്ട് നടത്തിയതും നിയന്ത്രിച്ചതും പൂക്കോയ തങ്ങളാണ്. എല്ലാം നല്ല നിലയിലാണ് നടക്കുന്നതെന്ന് പൂക്കോയ തങ്ങള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും കമറുദ്ദീന്റെ മൊഴിയിലുണ്ട്.

shortlink

Post Your Comments


Back to top button