Latest NewsKeralaNews

നിയമസഭ അമിതാധികാരം പ്രയോ​ഗിക്കുന്നു : കെ.സുരേന്ദ്രൻ

ആറന്മുള : ഇ.ഡിയുടെ അന്വേഷണത്തെ ചോദ്യം ചെയ്യാനും ഉദ്യോ​ഗസ്ഥരെ വിളിച്ചു വരുത്താനും നിയമസഭ കാണിക്കുന്ന താത്പര്യം അമിതാധികാര പ്രയോ​ഗമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിയമസഭയ്ക്ക് ഇ.ഡിയുടെ അന്വേഷണത്തെ തടയാൻ അധികാരമില്ലെന്ന് അദ്ദേഹം ആറന്മുളയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Read Also : “സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം വെറും വാക്കായി” ; തിരഞ്ഞെടുപ്പ് ദിനത്തിൽ പിണറായി സർക്കാരിനെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി പി എസ് സി ഉദ്യോഗാർഥികൾ

സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്ഥാപിത താത്പര്യത്തിന് വേണ്ടി കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ നിയമസഭയെ ഉപയോ​ഗിക്കുകയാണ്. സ്പീക്കർക്ക് സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി തവണ ഇവർ ഫോണിൽ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിയമസഭയെ സ്ഥാപിത താത്പര്യത്തിന് ഉപയോ​ഗിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. നിയമസഭയുടെ ഒരു അവകാശത്തെയും ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ല.
മുടന്തൻ നായങ്ങൾ പറഞ്ഞ് മഞ്ചേശ്വരം എം.എൽ.എ കമറുദ്ദീനെ സംരക്ഷിക്കുന്ന ലീ​ഗുകാർക്ക് സി.പി.എമ്മുമായി ഒരു വ്യത്യാസവുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മഞ്ചേശ്വരം എം.എൽ.എ അടിയന്തരമായി രാജിവെക്കണം. കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സമ്പാദിച്ച് പല സ്ഥലത്തു പോയി ബിനാമി ഇടപാടിലൂടെ സ്വത്തുകൾ വാങ്ങിക്കൂട്ടുകയാണ് കമറുദ്ദീൻ ചെയ്തത്. ​ഗത്യന്തരമില്ലാതെയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിംലീ​ഗ് അണികളിൽ നിന്നും ജനങ്ങളിൽ നിന്നും കടുത്ത എതിർപ്പുണ്ടായതാണ് വൈകിയ വേളയിലെ അറസ്റ്റിന് കാരണമായത്. ലീ​ഗ് നേതൃത്വത്തിന് തട്ടിപ്പിൽ പങ്കുള്ളതു കൊണ്ടാണ് കമറുദ്ദീനെ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button