നരിയാംപാറ : ഇടുക്കി നരിയാംപാറയില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നതായി പരാതി. കേസിലെ പ്രതി മനു മനോജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മനു മനോജിനൊപ്പമുളള ചിത്രങ്ങളാണ് പ്രചരിച്ചത്. മനുവിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സ്ഥാപിച്ച ഫ്‌ളക്‌സുകളിലും ഇരയുടെ പടം ചേര്‍ത്തിരുന്നു.
ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഇത് സ്ഥാപിച്ചവര്‍ക്കെതിരെയും പൊലീസ് കേസെടുക്കും. പീഡനക്കേസുകളില്‍ ഇരയാവുന്നവരുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും പരസ്യപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഫോട്ടോ ചേര്‍ത്ത് ഫ്‌ളക്‌സ് സ്ഥാപിച്ചവര്‍ക്കെതിരേയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പീഡനത്തിനിരയായതിനെ തുടര്‍ന്ന് പെണ്‍കുട്ടി തീ കൊളുത്തി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി മനു മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
read also: ജന്മദിനാശംസകള്‍ നേര്‍ന്ന് കാല്‍തൊട്ട് വന്ദിച്ച് മോദി; ഒപ്പം അമിത് ഷായും നദ്ദയും
റിമാന്‍ഡില്‍ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാൽ തന്റെ മകനെ കൊന്നു കെട്ടി തൂക്കിയതാണെന്നാണ് മനുവിന്റെ പിതാവ് ആരോപിക്കുന്നത്.
Post Your Comments