KeralaLatest NewsIndia

പെൺകുട്ടിയെ പീഡിപ്പിച്ച് വീഡിയോ എടുത്ത് സുഹൃത്തുക്കളോടൊപ്പം ബ്‌ളാക്ക്‌മെയിൽ ചെയ്ത് പീഡനം ; ഡിവൈഎഫ്ഐ നേതാക്കൾ കസ്റ്റഡിയിൽ

കസ്റ്റഡിയിലെടുത്ത് ഒരു ദിവസം പിന്നിട്ടിട്ടും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉന്നത നേതാക്കളുടെ ഇടപെടലാണ് കാരണമെന്നും ആരോപണമുണ്ട്.

തൃശൂർ: ചാലക്കുടിയിൽ സ്ത്രീ പീഡനക്കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. കൊടകര മറ്റത്തൂ‍ർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറിയുമായ ശ്രീകാന്ത്, കൊളത്തൂർ സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പത്തോളം പ്രതികളുണ്ടെന്നാണ് സൂചന.അതേസമയം, കസ്റ്റഡിയിലെടുത്ത് ഒരു ദിവസം പിന്നിട്ടിട്ടും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉന്നത നേതാക്കളുടെ ഇടപെടലാണ് കാരണമെന്നും ആരോപണമുണ്ട്.

ശ്രീകാന്തിന്റെ സുഹൃത്ത് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീക്ഷിണിപ്പെടുത്തി ശ്രീകാന്തും 6 കൂട്ടുകാരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്യുകയുമായിരുന്നു.കൊരട്ടി സ്വദേശിനിയായ യുവതിയെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുമെന്നുമാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button