നരിയമ്പാറ പീഡനക്കേസിലെ പ്രതി മനു മനോജിന്റെ മരണത്തിൽ ആരോപണവുമായി അച്ഛൻ മനോജ്. മകനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തിയതാണെന്നും നവമാധ്യമത്തിലെ പ്രചാരണവും ആണ് രണ്ട് കുട്ടികളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്നും അച്ഛന്‍ മനോജ് ആരോപിച്ചു. പെൺകുട്ടിയുടെ ബന്ധുവായ ഒരു പോലീസ് ഉദ്യോഗസ്ഥന് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും മനോജ് പറഞ്ഞു. ജയിലിലെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കുടുബം പറഞ്ഞു.
പെൺകുട്ടി പ്രായപൂർത്തിയായതിന് ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ ഈ പൊലീസുകാരനാണ് ഇത് അട്ടിമറിച്ചതെന്നും ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും മനോജ് ആരോപിക്കുന്നു. ബിജെപി രാഷ്ട്രീയമായി ആക്രമിച്ചതും കേസ് തങ്ങൾക്ക് തിരിച്ചടിയാകാൻ കാരണമായെന്ന് പിതാവ് പറയുന്നു.
അഞ്ചാം തിയതിയാണ് പോക്സോ കേസില്‍ റിമാന്‍ഡിലായിരുന്ന മനു മനോജ് മുട്ടത്തെ ജില്ലാ ജയിലില്‍ വച്ച് മരിക്കുന്നത്. തോര്‍ത്തുമുണ്ടില്‍ കുരുക്കിട്ട് ഗ്രില്ലില്‍ തൂങ്ങിമരിച്ചെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, മനുവിനെ കൊലപ്പെടുത്തിയതാണ് എന്നാണ് ജയില്‍ സന്ദര്‍ശിച്ച അച്ഛന്‍റെ ആരോപണം.ഗ്രില്ലില്‍ തോര്‍ത്ത് കെട്ടി കഴുത്തില്‍ ചുറ്റാനുളള നീളം മനുവിന് കിട്ടില്ല. തോര്‍ത്തില്‍ തൂങ്ങി മരിച്ച ഒരാളുടെ ശരീരത്തില്‍ മുറിവുണ്ടാകുന്നത് എങ്ങനെയാണെന്നും പിതാവ് ചോദിക്കുന്നു.
മനുവും പെൺകുട്ടിയും ദീർഘനാളായി പ്രണയത്തിലായിരുന്നെന്നും കല്യാണം ഉറപ്പിച്ചതാണെന്നും നവമാധ്യമങ്ങളിലെ പ്രചാരണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രെമിച്ചതെന്നും പിതാവ് പറഞ്ഞു. ജയിലിലെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്നും മനുവിന്‍റെ കുടുംബം പറഞ്ഞു.മൃതദേഹം കൊവിഡ് പരിശോധനയ്‌ക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പിതാവ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments