Latest NewsNewsIndia

ഇന്ത്യ-ചൈന ചര്‍ച്ച : ചര്‍ച്ച എന്തായി എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ വാര്‍ത്താകുറിപ്പ്

ഡല്‍ഹി: ഇന്ത്യ-ചൈന ചര്‍ച്ച , ചര്‍ച്ച എന്തായി എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ വാര്‍ത്താകുറിപ്പ് . ചൈനയുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഉടനുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എട്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേന്ദ്രം ഇക്കാര്യത്തില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Read Also : കെടി ജലീലിന് കുരുക്കായി ശിവശങ്കറിന്റെ മൊഴി, മതഗ്രന്ഥം സ്വീകരിക്കാന്‍ അനുമതി വാങ്ങിയില്ല; ജലീലിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും

ഇന്ത്യ ചൈന അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ സേനാവിന്യാസം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ആഴത്തിലുള്ളതും ക്രിയാത്മകവുമായി ആശയങ്ങള്‍ ഇരു രാജ്യങ്ങളും പരസ്പരം മുന്നോട്ട് വെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ എത്തിച്ചേര്‍ന്ന പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ സംയമനം പാലിക്കാനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും ഇരു രാജ്യങ്ങളിലെയും സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സൈനിക നയതന്ത്ര തലങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ തുടരും. അതിര്‍ത്തി മേഖലകളിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഇരു രാജ്യങ്ങളും പാലിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button