വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതായി വീണ്ടും സ്വയം അവകാശപ്പെട്ട് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണള്‍ഡ് ട്രംപ്.
കേവലഭൂരിപക്ഷത്തിന് ആവശ്യമായ 270 സീറ്റുകളിലേക്ക് എതിരാളി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അടുത്തുകൊണ്ടിരിക്കെയാണ് ട്രംപ് വീണ്ടും ട്വീറ്റിലൂടെ വിജയപ്രഖ്യാപനം നടത്തിയത്.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. ഇതുസംബന്ധിച്ച ട്രംപിന്‍റെ തുടര്‍ച്ചയായ ട്വീറ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതോ തര്‍ക്കവിഷയമോ ആണെന്ന് കാണിച്ച് ട്വിറ്റര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments