Latest NewsIndiaNews

പഞ്ചാബിന് പണി കൊടുത്ത് റയിൽവേ ; കർഷക സമരം കഴിഞ്ഞിട്ട് മതി ഇനി പഞ്ചാബിലേക്ക് ട്രെയിൻ സർവീസ് എന്ന് റെ​യി​ല്‍​വേ

ന്യൂഡൽഹി : ക​ര്‍​ഷ​ക​നി​യ​മ​ത്തി​നെ​തി​രെ പ്രക്ഷോഭം തു​ട​രു​ന്ന പ​ഞ്ചാ​ബി​ലേ​ക്ക്​ ട്രെ​യി​ന്‍ സ​ര്‍​വി​സ്​ പുനരാരംഭിക്കാനാവി​ല്ലെ​ന്ന്​ റെ​യി​ല്‍​വേ.തടസ്സം നീക്കാതെ സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ റെ​യി​ല്‍​വേ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലിന്റെ​യും ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​ന്‍ വി.​കെ. യാ​ദ​വിന്റെ​യും നി​ല​പാ​ട്.

Read Also : ശബരിമലയിലേക്ക് ഇനി രണ്ട് പാതകളിലൂടെ മാത്രം പ്രവേശനാനുമതി 

കര്‍ഷകസമരത്തിന്റെ ആദ്യ ഘട്ടത്തില്‍ 32 ഇടങ്ങളിലായി കര്‍ഷകര്‍ റെയില്‍പാത ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 25 മുതല്‍ പഞ്ചാബിലേക്കുള്ള സര്‍വിസ് റെയില്‍വേ റദ്ദാക്കിയിരുന്നു.എന്നാല്‍ ട്രെയിന്‍ ഗതാഗതത്തിന് തടസ്സമില്ലെന്നും പാത ഉപരോധത്തില്‍നിന്ന് കര്‍ഷകര്‍ പിന്‍മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറയുന്നു.

സംസ്‌ഥാനത്ത് 10 ലക്ഷം ടണ്‍ വളം ആവശ്യമുണ്ടെന്നും കൂടാതെ, ഭക്ഷ്യധാന്യങ്ങള്‍ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റുന്നതിനും ട്രെയിന്‍ സര്‍വീസ് പുനരാംഭിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button