Latest NewsKeralaNews

15 വര്‍ഷത്തിലധികം പഴക്കമുള്ള ഓട്ടോകള്‍ക്ക് നിരോധനം

സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയേക്കും

തിരുവനന്തപുരം: 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സർക്കാർ കേരളാ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുക. 2021 ജനുവരി ഒന്നിന് ശേഷം ഈ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച്‌ ദേശിയ ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദേശമുണ്ട്.

read also:56 ദിവസം ഷെഡ്യൂള്‍ ചെയ്തിരുന്ന സിനിമ 46 ദിവസത്തില്‍ ദൃശ്യം 2 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി

സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയേക്കും. എന്നാൽ ഇലക്‌ട്രിക്, സിഎന്‍ജി, എല്‍ പി ജി, എല്‍ എന്‍ ജി തുടങ്ങിയവയിലേക്ക് ഈ ഓട്ടോറിക്ഷകൾ മാറ്റിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button