തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിവരം ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്‌തത്.
പരിശോധനയില്‍ തനിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ല. എന്നിരുന്നാലും കഴിഞ്ഞ ആഴ്ച ദല്‍ഹിയില്‍വെച്ച് താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം എല്ലാവരും സുരക്ഷിതമായി നിരീക്ഷണത്തില്‍ കഴിയണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു..
Leave a Comment