KeralaLatest NewsNews

നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തപ്പോള്‍ രേഖപ്പെടുത്തിയില്ലെന്നതാണ് ആരോപണം; അവരുടെ മൊഴിയെടുത്തിട്ട് ആറു മാസം കഴിഞ്ഞതാണ്, ഇത്രയും നാള്‍ മിണ്ടാതിരുന്നിട്ടാണ് ഇപ്പോള്‍ ആരോപണവുമായി എത്തുന്നത്; നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്‌ജി ഹണിയെ പിന്തുണച്ച്‌ ജസ്റ്റിസ് കെമാല്‍ പാഷ

ഞാന്‍ അറിയുന്ന വ്യക്തി എന്ന നിലയില്‍ കളളത്തരം ചെയ്യുന്ന ആളല്ല. ആവശ്യമില്ലാതെ കോടതിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ തെറ്റെന്ന് പറയാന്‍ ആര്‍ജവമുള്ള ജഡ്‌ജിയാണവര്‍.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ചും പ്രത്യേക കോടതി ജഡ്‌ജി ഹണി എം വര്‍ഗീസിനെ പിന്തുണച്ചും റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ. ദിലീപ് കുറ്റക്കാരനാണെങ്കില്‍ തെളിവുണ്ടെങ്കില്‍ ശിക്ഷിക്കണം. തെളിവുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നമായി ഉയര്‍ത്തുന്നത്. അതെഴുതിയില്ല, ഇതെഴുതിയില്ല എന്നതൊക്കെയാണ്. കോടതി എഴുതാന്‍ പാടില്ലാത്തതിനാലാണ് അവയൊന്നും ജഡ്‌ജി എഴുതാതിരുന്നതെന്നു കെമാല്‍ പാഷ പറയുന്നു. ഒരു ജുഡീഷ്യല്‍ ഓഫീസര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതാണ് പ്രശ്‌നം. ഒരു ജുഡിഷ്യല്‍ ഓഫീസറെ ഇങ്ങനെ പറയുന്നത് വളരെ തെറ്റാണ്. കോടതിയെ അവിശ്വസിക്കുന്ന നടപടിയാണിതെന്നും കെമാല്‍ പാഷ മലയാള മനോരമയോട് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ … ”ഏതോ സെറ്റില്‍ വച്ച്‌ ഇരയാക്കപ്പെട്ട നടിയെക്കുറിച്ച്‌ ‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും’ എന്ന് ദിലീപ് ആരോടോ പറഞ്ഞത് കേട്ടെന്ന് ഒരു നടി പറഞ്ഞതായാണ് ഇരയുടെ ഒരു മൊഴി. അത് കോടതി എഴുതിയില്ല എന്നതാണ് ഒരു ആക്ഷേപം. ഇത് ഒരു ജഡ്‌ജിയാണ് കേട്ടുകൊണ്ടിരിക്കുന്നത് എന്നതില്‍ അത്ഭുതം തോന്നുന്നു. ഇത് കേട്ടുകേള്‍വിയാണ്, തെളിവാകില്ല. നേരിട്ട് ഇരയോട് ‘നിന്നെ ഞാന്‍ കത്തിക്കും’ എന്ന് പറഞ്ഞാല്‍ അത് തെളിവാണ്. മറ്റൊരാള്‍ പറഞ്ഞത് ആരോടോ പറയുന്നത് കേട്ടു എന്നതാണ് ഇവിടെ. ഇത് ഒരിക്കലും റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ലാത്തതാണെന്ന്” കെമാല്‍ പാഷ പറഞ്ഞു

read also:താരങ്ങൾ പ്രതിഫലം കുറക്കരുത്; പ്രതിഫലം തരാൻ വിസമ്മതിക്കുകയാണെങ്കിൽ പോയി പണി നോക്കാൻ പറയുക; സന്തോഷ് പണ്ഡിറ്റ്

”നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തപ്പോള്‍ രേഖപ്പെടുത്തിയില്ലെന്നതാണ് മറ്റൊരു ആരോപണം. അവരുടെ മൊഴിയെടുത്തിട്ട് ആറു മാസം കഴിഞ്ഞതാണ്. അതുപോലെ മറ്റൊരു സാക്ഷിയുടെ മൊഴിയെടുത്തിട്ട് എട്ടു മാസമായി. ഇത്രയും നാള്‍ മിണ്ടാതിരുന്നിട്ടാണ് ഇപ്പോള്‍ ആരോപണവുമായി എത്തുന്നത്. ഒക്കാത്ത കാര്യങ്ങളും തെളിവില്ലാത്ത കാര്യങ്ങളും കാണുമ്ബോള്‍ ഇതെന്താണെന്ന് ജഡ്‌ജി ചോദിച്ചെന്നിരിക്കും. അത് കോടതി നടപടിയാണ്.

ആരോപണ വിധേയയായിട്ടുളള വനിതാ ജഡ്‌ജി ഹണി മൂന്നു വര്‍ഷം മുമ്ബു വരെ നേരിട്ട് പരിചയമുളള വ്യക്തിയാണ്. അന്തസായ പെരുമാറ്റമാണ് ഇവരുടേത് എന്നു മാത്രമല്ല, ഞാന്‍ അറിയുന്ന വ്യക്തി എന്ന നിലയില്‍ കളളത്തരം ചെയ്യുന്ന ആളല്ല. ആവശ്യമില്ലാതെ കോടതിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ തെറ്റെന്ന് പറയാന്‍ ആര്‍ജവമുള്ള ജഡ്‌ജിയാണവര്‍. അങ്ങനെ ഭാഗം ചേരുന്ന ഒരാളല്ല ഈ ജഡ്‌ജി എന്ന് നേരിട്ടറിയാം. കോടതിയില്‍ ഇത്തരം അനാവശ്യം വിളിച്ചു പറഞ്ഞാല്‍ ഇവര്‍ ആരോടും പറയാനാവാത്ത നിസഹായാവസ്ഥയിലാകും. ഇവരുടെ അടുത്ത് കേസ് നേരെ ചൊവ്വേ പോകുമെന്ന് ഉറപ്പാണ്. ഒരു ജുഡീഷ്യല്‍ ഓഫിസറെ ആക്ഷേപിക്കും വിധത്തില്‍ എഴുതിക്കൊടുക്കാനോ അതിനെ പ്രോത്സാഹിപ്പിക്കാനോ പാടില്ല.” കെമാല്‍ പാഷ അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button