ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ഫെബ്രുവരിയില്‍ . ആദ്യഘട്ടത്തില്‍ 30 കോടി വാക്സിന്‍ നല്‍കും. വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം.
കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ ആദ്യ പരിഗണന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍, കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. വാക്സിന്‍ ലഭ്യമായാല്‍ ആദ്യം നല്‍കേണ്ട മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച ബ്ലൂപ്രിന്റ് തയ്യാറായി. നേരത്തെ മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ട നാല് വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഒന്നാം വിഭാഗത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍ ഒരു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും. രണ്ടാം വിഭാഗത്തില്‍ കോവിഡിനെതിരെ മുന്‍നിര പോരാട്ടം നടത്തുന്ന മുനിസിപ്പാലിറ്റി ജീവനക്കാര്‍, പോലീസുകാര്‍, സായുധ സേനാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ രണ്ട് കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കും.
മൂന്നാം ഗ്രൂപ്പില്‍ 50 വയസിന് മുകളില്‍ പ്രായമുള്ള 26 കോടി പേര്‍ക്കാണ് പരിഗണന നല്‍കുക. പ്രായമായവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് മൂന്നാം ഗ്രൂപ്പില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പരിഗണന നല്‍കുന്നത്. നാലാം ഗ്രൂപ്പില്‍ 50 വയസിന് താഴെയുള്ള രോഗവസ്ഥയിലുള്ള ഒരു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും.
വാക്സിന്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയാക്കിക്കൊണ്ടായിരിക്കും വാക്സിന്‍ നല്‍കുക. ആധാര്‍ സ്വന്തമായി ഇല്ലാത്തവര്‍ക്ക് ഫോട്ടോ പതിച്ച എതെങ്കിലും സര്‍ക്കാര്‍ ഐഡി കാര്‍ഡ് മതിയാകും.
Post Your Comments