മുംബൈ : ഭാര്യയുടേയും കാമുകന്റേയും നഗ്ന വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. കൊലയ്ക്കു ശേഷം
ഇയാള്‍ പോലീസില്‍ കീഴടങ്ങി. ഭാര്യയും കാമുകനെന്ന് സംശയിക്കുന്ന ആളുമായുള്ള നഗ്ന വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇങ്ങനെയാണ് ഭാര്യയുടെ രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞത്.
ഇതേത്തുടര്‍ന്ന് പ്രകോപിതനായ റഫീഖ് മുഹമ്മദ് യൂനസ്(50) ഭാര്യ നസ്റീനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നസ്റീനും ഭര്‍ത്താവ് റഫീഖും മഹാരാഷ്ട്ര ബിവാന്ദിയില് മൂന്ന് മക്കളുമൊത്ത് സൈ്വര്യജീവിതം നയിക്കുകയായിരുന്നു.
ലോക്ഡൗണിനെത്തുടര്‍ന്ന് റഫീഖിന് ജോലി നഷ്ടമായിരുന്നു. അതേത്തുടര്‍ന്ന് നസ്റീനും മൂന്ന് മക്കളും തന്റെ സഹോദരിയുടെ വീട്ടിലേയ്ക്കുമാറി.അവിടെ താമസിക്കുമ്പോഴായിരുന്നു ഭാര്യയും കാമുകന് സദ്ദാമും തമ്മിലുള്ള നഗ്ന വീഡിയൊ റഫീഖ് സമൂഹ മാധ്യമത്തിലൂടെ കാണുന്നത്.
ഇതില്‍ പ്രകോപിതനായ യുവാവ് ഭാര്യാ സഹോദരിയുടെ വീട്ടിലെത്തി നസ്റീനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Post Your Comments