![](/wp-content/uploads/2020/11/swapn-a.jpg)
തിരുവനന്തപുരം: നയതന്ത്ര ബാഗിലെ സ്വര്‍ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനെയും ഒരുമിച്ചിരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇ.ഡി. ഓഫീസില്‍ ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ വേണുഗോപാല്‍ ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലുകളെക്കുറിച്ചു വെളിപ്പെടുത്തി. ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി തന്റെ വീട്ടില്‍ വരുമ്ബോള്‍ കൈവശമുണ്ടായിരുന്ന ബാഗില്‍ 34 ലക്ഷം രൂപ ഉണ്ടായിരുന്നതായി വേണുഗോപാല്‍ പറഞ്ഞു .
ശിവശങ്കര്‍ നിര്‍ദേശിച്ചതിനാലാണ് സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറില്‍ ഈ പണം നിക്ഷേപിക്കാന്‍ സമ്മതിച്ചതെന്നും അതിനുശേഷം പലതവണ ലോക്കര്‍ തന്റെ പേരില്‍ നിന്നും മാറ്റണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും വേണുഗോപാൽ മൊഴി നൽകി. എന്നാല്‍ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മറുപടി നൽകിയില്ല. കേസില്‍ വേണുഗോപാലിനെ സാക്ഷിയാക്കാനുള്ള സാധ്യത യുണ്ട്
മുഖ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ്ബാധിതനായതിനാല് രവീന്ദ്രന് ഇന്നലെ ഹാജരായിരുന്നില്ല.ഈ മാസം 11 വരെയാണു ശിവശങ്കറിനെ ഇഡിക്കു കസ്റ്റഡിയില്‍ ലഭിച്ചത്.
Post Your Comments