തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സ്ഥാനാര്‍ഥിയുടെ ചിത്രവും ചിഹ്നവും ആലേഖനം ചെയ്ത മാസ്ക് ഉപയോഗിച്ചാല്‍ അതു സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവില്‍ പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.
Read Also : “രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ല ; ജനകീയമായി ചെറുക്കും” : എസ് ഡി പി ഐ
പ്രചാരണ ഘട്ടങ്ങളിലെല്ലാം ചിഹ്നവും ചിത്രവുമടങ്ങിയ മാസ്ക് ഉപയോഗിക്കാമെങ്കിലും വോട്ടെടുപ്പു ദിവസം പോളിംഗ് ബൂത്തില്‍ ഇത്തരം മാസ്ക് ധരിച്ചെത്താന്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട പ്രകാരം വിലക്കുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് വ്യാപകമായ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പുതിയ മാര്‍ഗം കൂടി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ചിഹ്നവും ചിത്രവും അടങ്ങിയ തൊപ്പി, മാസ്ക്, മുഖംമൂടി എന്നിവയെല്ലാം ഉപയോഗിക്കാം.
ഉപയോഗിക്കുന്ന ഓരോ എണ്ണത്തിനും തെരഞ്ഞെടുപ്പു കമ്മീഷന് നിശ്ചയിച്ച തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവായി കണക്കാക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് പുറത്തിറക്കിയ മാതൃകാ പെരുമാറ്റ സംഹിതയില്‍ പറയുന്നു.
Post Your Comments