തിരുവനന്തപുരം: ഇഡിയുടെ അന്വേഷണത്തില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട് പുറത്തേയ്ക്ക് വരുന്നത് വമ്പന്‍മാരുടെ പേരുകള്‍. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുടുംബവും പ്രധാന ക്രിസ്ത്യന്‍ പുരോഹിതനും കള്ളപ്പണം വെളുപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം ചെയ്തതായി വിവരം ലഭിച്ചത്. തിരുവനന്തപുരത്ത് ചെറിയ ഒരു ക്രിസ്ത്യന്‍ സഭയിലെ അംഗമായ പുരോഹിതന്‍ ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയാണ്. ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാപകമായ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ട് എന്ന സൂചന ലഭിച്ചിട്ടുണ്ട്. പുരോഹിതന്റെ വിദേശയാത്രകളുടെ പൂര്‍ണ്ണ വിവരം പരിശോധിച്ചു വരികയാണ്. കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണ്ണക്കടയുടെ പേരില്‍ ആണ് പുരോഹിതന്‍ അറിയപ്പെടുന്നത്.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷക കുടുംബവും കള്ളപ്പണം വെളുപ്പിച്ചു കൊടുക്കാന്‍ സഹായം നല്‍കിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അഭിഭാഷകയേയും പുരോഹിതനേയും ഉടന്‍ ചോദ്യം ചെയ്തേക്കും.
ബിനീഷ് കൊടിയേരിയുടെ വീടിനടുത്തുള്ള ബാങ്കിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയേക്കും. ഇവിടെ വ്യാജ പേരില്‍ നിരവധി അക്കൗണ്ടുകള്‍ ഉണ്ട്. ചെന്നൈയില്‍ വിലാസമുള്ള ചിലര്‍ക്ക് ലോക്കറുകളും ഇവിടുണ്ട്. കള്ളക്കടത്ത് സ്വര്‍ണ്ണം വലിയ തോതില്‍ ഇവിടുത്തെ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
Post Your Comments