Latest NewsNewsInternational

ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്കു വിലക്കേര്‍പ്പെടുത്തി ചൈന

ബെയ്ജിങ്: ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങള്‍ക്ക് അനിശ്ചിതകാലത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി ചൈന്. കോവിഡ് പശ്ചാത്തലത്തിലാണ് ചൈന അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും, വന്ദേ ഭാരത് മിഷനു കീഴില്‍ വിവിധ ചൈനീസ് നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയിരുന്നു.

Read Also : മുഹമ്മദ് അനൂപിന്റെ പേരിലുളള ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ് … സംഭവത്തില്‍ ബിനീഷ് കോടിയേരി നിരപരാധി ….ബിനീഷിനെ കേസില്‍ കുടുക്കിയത് കോടിയേരി ബാലകൃഷ്ണനെ അപമാനിക്കാനെന്ന് ബിനീഷിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും

ചൈനയിലേക്ക് യാത്ര ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ നവംബര്‍ 13 മുതല്‍ എല്ലാ ആഴ്ചയും നാലു വിമാന സര്‍വീസ് നടത്താമെന്ന തീരുമാനം ഇതോടെ പുനഃക്രമീകരിക്കേണ്ട സാഹചര്യമായി. ഈ സമയത്താണ് ചൈന വിലക്കുമായി എത്തിയത്. ചൈനീസ് ഇതര സന്ദര്‍ശകര്‍ക്കാണു വിലക്ക്. നേരത്തേ ബ്രിട്ടന്‍, ബെല്‍ജിയം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളോട് ഇതേ നിലപാട് ചൈന സ്വീകരിച്ചിരുന്നു. ചൈനീസ് സര്‍ക്കാരിന്റേതു താല്‍ക്കാലിക നടപടിയാണെന്നും കൂടുതല്‍ മാറ്റങ്ങള്‍ സമയബന്ധിതമായി പ്രതീക്ഷിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button