തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിനേശനും വൈറസ് ബാധ കണ്ടെത്തിയത്.
കോവിഡ് ബാധിതനായ സി എം ദിനേശനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ശിവശങ്കറിന് പിന്നാലെ സി എം രവീന്ദ്രനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് ബാധിച്ച കാര്യം സി എം രവീന്ദ്രന് ഇഡിയെ അറിയിക്കുകയായിരുന്നു. രവീന്ദ്രനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും, ചോദ്യം ചെയ്യാന്‍ വിളിപ്പതുകൊണ്ട് കുറ്റക്കാരനാകണമെന്നില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Post Your Comments