വാഷിംഗ്ടണ്‍: ചരിത്രത്തിലെഴുതി ചേര്‍ത്ത് ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസിന്റെ തിളക്കമാര്‍ന്ന വിജയം. കാലിഫോണിയയില്‍ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ വര്‍ണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്.
‘ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനും എനിക്കും അപ്പുറമാണ്. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായുള്ള ഞങ്ങളുടെ പോരാട്ട സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങള്‍ക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം.’ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് ട്വീറ്റ് ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുനേടിയാണ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ 46-ാമത്തെ പ്രസിഡന്റ് ആകാന്‍ പോകുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്.
‘തിരഞ്ഞെടുപ്പില്‍ 100 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ വിശ്വാസത്തോടെ ഞങ്ങള്‍ക്ക് വോട്ടുചെയ്തു. അവരുടെ ബാലറ്റുകള്‍ എണ്ണപ്പെടുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ ട്രംപ് ഈ ബാലറ്റുകള്‍ അസാധുവാക്കാന്‍ ശ്രമിക്കുകയാണ്, ഞങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടതുണ്ട്.’ ട്രംപിന്റെ ആരോപണങ്ങള്‍ക്കെതിരെ കമല പറഞ്ഞു.
തമിഴ് നാട്ടുകാരിയായിരുന്ന ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായിരുന്ന ഡൊണള്‍ഡ് ഹാരിസിന്റെയും മകളാണ് കമല ഹാരിസ്. 1964 ഒക്ടോബര്‍ 20ന് കലിഫോണിയയിലെ ഒക്ലന്‍ഡിലാണ് കമല ജനിച്ചത്.
Post Your Comments