MollywoodLatest NewsNewsEntertainment

ദേവി മൂകാംബികയും ഗുരുവായൂർ കണ്ണനും ചേർന്ന് സമ്മാനിച്ച കണ്മണി!!

നീ എന്നത് എന്തു തരം വികാരമാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കുവാൻ കഴിയില്ല.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരമാണ് ലക്ഷ്മി പ്രിയ. മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു ലക്ഷ്മിയുടെയും ജയേഷിന്റെയും ജീവിതത്തിലേക്ക് മകൾ മാതംഗി എത്തുന്നത്. അന്ന് മുതൽ മകളുടെ ജന്മദിനത്തിന് ലക്ഷ്മി പങ്ക് വയ്ക്കുന്ന കുറിപ്പുകൾ ഏറെ ശ്രദ്ധേയമാകാറുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം

അമ്മയുടെ കാത്തിരിപ്പിന്,സ്വപ്നത്തിന്, പ്രതീക്ഷയ്ക്ക്, പ്രത്യാശയ്ക്ക് ഇന്ന് അഞ്ചു വയസ്സ് തികയുന്നു….അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു തുലാം മാസത്തിൽ വൈകിട്ട് 5.51 ന് ദേവി മൂകാംബികയും ഗുരുവായൂർ കണ്ണനും ചേർന്ന് സമ്മാനിച്ച കണ്മണി.എല്ലാ നവംബർ 6 തലേന്നും അമ്മ സൂപ്പർ എക്സയിറ്റെഡ് ആയി ഇങ്ങനെ നിന്നെയും നോക്കി ഇരിക്കാറുണ്ട്. എൻ ഐ സി യുവിന്റെ വാതിൽക്കലിൽ നിന്നെ ഒരു നോക്കു കാണാൻ കാത്തു നിന്നപ്പോൾ ആണ് ആദ്യമായി സാനിട്ടയ്‌സറും മാസ്ക് ഉം ഉപയോഗിക്കുന്നത്.ഇന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി. ഞാൻ ആദ്യമായി സ്പർശിച്ച നിന്റെ കാൽപ്പാദങ്ങളിൽ ഇന്നും ആദ്യമായി തൊട്ട അനുഭൂതിയോടെ തൊടുന്നു…. നീ എന്നത് എന്തു തരം വികാരമാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കുവാൻ കഴിയില്ല.

പൊന്നുമകൾ ദീർഘായുസ് ആയി ഇരിക്കുക , സന്തോഷവതിയായി ഇരിക്കുക, സൗഭാഗ്യവതിയായി ഇരിക്കുക. മണ്ണിനെ അറിയുക, മനുഷ്യനെ അറിയുക, നല്ല മനുഷ്യനായി പ്രകൃതി സ്നേഹിയായി നല്ല ഭക്തിയോടെ വളരുക. നാല് പിറന്നാളുകളും ഗംഭീരമായി ആഘോഷിച്ചു. കൊറോണ കാരണം ഈ തവണ ആഘോഷങ്ങൾ ഇല്ല.. എല്ലാരും മോളെ അനുഗ്രഹിക്കണം. എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button