Latest NewsIndia

ഐ.ടി മേഖലയില്‍ ‘വര്‍ക് ഫ്രം ഹോം’ സ്ഥിരമാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഐ.ടി മേഖലക്ക് കരുത്ത് പകരാന്‍ ‘വര്‍ക് ഫ്രം ഹോം’ പദ്ധതിക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാര്‍. ടെലികോം മേഖലയില്‍ നവംബര്‍ അഞ്ചിന് തന്നെ പദ്ധതി നടപ്പില്‍ വരും. ഇതിന് ആവശ്യമായ നിയമ ഭേദഗതികള്‍ വരുത്താനാണ് തീരുമാനം. ഇന്ത്യയില്‍ ബിസിനസ് തുടങ്ങുന്നതും നടത്തിക്കൊണ്ടുപോകുന്നതും എളുപ്പമാക്കി മാറ്റുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച നടപടികളിലൊന്നാണിത്.

ഇതിലൂടെ ഇന്ത്യയെ ടെക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ‘വര്‍ക് ഫ്രം ഹോം’ അല്ലെങ്കില്‍ ‘വര്‍ക് ഫ്രം എനിവേര്‍’ സൗകര്യങ്ങള്‍ക്ക് തടസമായി നില്‍ക്കുന്ന കമ്പനി പോളിസികളില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്. പ്രസ്താവയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബി.പി.ഒ, കെ.പി.ഒ, ഐ.ടി.ഇ.എസ്, കാള്‍ സെന്‍ററുകള്‍ എന്നിവക്ക് ഗുണമാകുന്നതാണ് തീരുമാനം.

read also: എല്ലാവരും കൂടി കുടുംബം തകർക്കാൻ നോക്കുന്നു, മരിച്ചു കിട്ടിയാൽ മതിയെന്ന അവസ്ഥയിലായി: വിനോദിനി ബാലകൃഷ്ണൻ

ഐ.ടി, ബി.പി.ഒ സെക്ടറുകള്‍ക്ക് പുത്തനുണര്‍വ് നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഈ നയം കാരണമാകുമെന്ന് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button