Latest NewsIndiaNews

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ 75 ശ​ത​മാ​നം ജോ​ലി​ക​ളി​ലും ഇനി ത​ദ്ദേ​ശി​യ​ര്‍​ക്ക്; സർക്കാർ ബി​ല്‍ പാ​സാ​ക്കി

ച​ണ്ഡി​ഗ​ഡ്: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ 75 ശ​ത​മാ​നം ജോ​ലി​ക​ളി​ലും ത​ദ്ദേ​ശി​യ​ര്‍​ക്ക് നീ​ക്കി​വ​യ്ക്കാ​നു​ള്ള ബി​ല്‍ ഹ​രി​യാ​ന നി​യ​മ​സ​ഭ പാ​സാ​ക്കി. പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​യും ഭ​ര​ണ​പ​ക്ഷ സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ജെ​പി​യു​ടേ​യും എ​തി​ര്‍​പ്പു​ക​ളെ മ​റി​ക​ട​ന്നാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്.

Read Also : കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

ഹ​രി​യാ​ന തൊ​ഴി​ല്‍​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​ന്ത്രി​യു​മാ​യ ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല​യാ​ണ് ബി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. സ്വ​കാ​ര്യ​ക​മ്ബ​നി​ക​ള്‍, പാ​ര്‍​ട്ട്ണ​ര്‍​ഷി​പ്പ് സം​രം​ഭ​ങ്ങ​ള്‍, സൊ​സൈ​റ്റി​ക​ള്‍, ട്ര​സ്റ്റു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ 75 ശ​ത​മാ​നം ജോ​ലി​യും സം​സ്ഥാ​ന​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ഹ​രി​യാ​ന സ്റ്റേ​റ്റ് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫ് ലോ​ക്ക​ല്‍ കാ​ന്‍​ഡി​ഡേ​റ്റ്സ് ബി​ല്‍ വ്യ​വ​സ്ഥ​ചെ​യ്യു​ന്നു.

പ്ര​തി​മാ​സം 50,000 രൂ​പ​യി​ല്‍ കു​റ​വ് ശമ്പളമുള്ള ജോ​ലി​ക​ളാ​ണ് ഇ​പ്ര​കാ​രം സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ചി​ല പ്ര​ത്യേ​ക വി​ഭാ​ഗം ജോ​ലി​ക​ളി​ല്‍ ത​ദ്ദേ​ശി​യ​രെ ല​ഭ്യ​മ​ല്ലാ​തെ​വ​ന്നാ​ല്‍ പു​റ​ത്തു​നി​ന്ന് ആ​ളെ എ​ടു​ക്കാ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​വും. ഇ​ന്ത്യ​യി​ല്‍ എ​വി​ടെ​യും ഏ​ത് തൊ​ഴി​ലും ചെ​യ്യാ​ന്‍ അ​വ​കാ​ശം ന​ല്‍​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ര്‍​ട്ടി​ക്കി​ള്‍ 14, 19 എ​ന്നി​വ​യ്ക്ക് വി​രു​ദ്ധ​മാ​യ​തി​നാ​ല്‍ ബി​ല്‍ നി​യ​മ​മാ​ക്കു​ന്ന​തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button