KeralaLatest News

കൊല്ലത്തെ വീട്ടിൽ നിന്നും കാണാതായ അരയ്ക്കുതാഴെ തളര്‍ന്ന യുവതിയെ മൂവാറ്റുപുഴയില്‍നിന്നു കണ്ടെത്തി

മൂവാറ്റുപുഴ സ്വദേശി ഷൈജുവാണ് വീടിന്റെ മുകള്‍നിലയില്‍ നിന്ന് ഫാത്തിമയെ കൊണ്ടുപോയത്

കൊല്ലം; അരയ്ക്കുതാഴെ തളര്‍ന്ന് കൊല്ലം കൊട്ടിയത്തെ വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും കാണാതായ യുവതിയെ മൂവാറ്റുപുഴയില്‍നിന്ന് കണ്ടെത്തി. കൊല്ലം കൊട്ടിയം ഉമയനല്ലൂര്‍ സ്വദേശിയായ ഫാത്തിമയെയാണ് വീടിന്‍റെ മുകള്‍നിലയില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായത്. ജന്മനാ അരയ്ക്കു താഴെ തളര്‍ന്ന വ്യക്തിയാണ് ഫാത്തിമ. മൂവാറ്റുപുഴ സ്വദേശി ഷൈജുവാണ് വീടിന്റെ മുകള്‍നിലയില്‍ നിന്ന് ഫാത്തിമയെ കൊണ്ടുപോയത്.

ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെടുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്. തന്റെ സമ്മതത്തോടെ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം പോയി എന്ന മൊഴിയാണ് യുവതി നല്‍കിയിട്ടുള്ളത്. ഇയാള്‍ നേരത്തെ വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമാണ്.  ഇരുപത്തിനാലുകാരിയായ ഫാത്തിമ കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അബ്ദുള്‍ സമദിന്റെ മകളാണ്. മറ്റു ചിലരുമായി എത്തിയ ഷൈജു പെണ്‍കുട്ടിയുമായി കടന്നതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

സ്വകാര്യ ബസില്‍ ക്ലീനറായ പൊട്ടന്‍ റഷീദ് എന്ന് വിളിപ്പേരുള്ള ഷൈജു മാസങ്ങളായി ഫേസ് ബുക്കിലൂടെയും പിന്നീട് വാട്സാപിലൂടെയും സംസാരിച്ചിരുന്നു. ഇയാള്‍ നേരത്തെ തന്നെ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്. വീടിന്റെ മുകള്‍നിലയിലായിരുന്നു ഫാത്തിമ. കണ്ണാടി ജനാല തുറന്ന നിലയിലായിരുന്നു. സണ്‍സൈഡ് വഴി മതിലിനു പുറത്തെത്തിച്ചുവെന്നും കരുതുന്നു. അകത്തെ വാതിലും ജനാലയും ഫാത്തിമ തന്നെ തുറന്നതാണെന്നും പൊലീസ് സംശയിക്കുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും.

read also: എല്ലാവരും കൂടി കുടുംബം തകർക്കാൻ നോക്കുന്നു, മരിച്ചു കിട്ടിയാൽ മതിയെന്ന അവസ്ഥയിലായി: വിനോദിനി ബാലകൃഷ്ണൻ

പത്താം ക്ലാസ് പ0നം പൂര്‍ത്തിയാക്കിയിട്ടുണ്ട് ഫാത്തിമ. രണ്ട് സഹോദരങ്ങളുണ്ട്. ആറു വര്‍ഷം മുന്‍പ് ഫാത്തിമയ്ക്ക് വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇതിനിടെ ഫേസ്ബുക്കിലൂടെ മൂവാറ്റുപുഴ സ്വദേശിയുമായി സൗഹൃദത്തിലായി എന്നാണ് സൂചന. ഉമയനല്ലൂരില്‍ വാടക വീട്ടിലാണ് ഫാത്തിമയുടെ കുടുംബം കഴിയുന്നത്. സംഭവത്തില്‍ കൊട്ടിയം പോലീസിന്റേതാണ് അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button