KeralaLatest NewsNews

ഡോക്ടറെ വിളിച്ചുവരുത്തി നേരെ കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേയ്ക്ക്… റൂമില്‍ കയറിയ ഉടന്‍ നഗ്‌നനാക്കി 22 കാരി അനുപമയ്ക്കൊപ്പം ഫോട്ടോ എടുക്കല്‍.. ചിത്രങ്ങള്‍ ഡോക്ടറുടെ ഭാര്യയെ കാണിക്കുമെന്നും ഭീഷണി… ഹണിട്രാപ്പില്‍ കുടുങ്ങിയത് പ്രമുഖ ഡോക്ടര്‍

കൊച്ചി: ഡോക്ടറെ വിളിച്ചുവരുത്തി നേരെ കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേയ്ക്ക, റൂമില്‍ കയറിയ ഉടന്‍ നഗ്നനാക്കി 22 കാരി അനുപമയ്‌ക്കൊപ്പം ഫോട്ടോ എടുക്കല്‍.. കൊച്ചി കേന്ദ്രീകരിച്ചാണ് വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. കളമശേരി സ്വദേശിയായ ഡോക്ടറില്‍ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയടക്കം മൂന്നു പേര്‍ അറസ്റ്റിലായി.നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്പള്ളി താണിപ്പറമ്പില്‍ ജംഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍, നാലാം പ്രതി വിനീഷ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Read Also : ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും വിവാദമാക്കിയ ആ ക്രെഡിറ്റ് കാര്‍ഡ് തലസ്ഥാനത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിച്ചുവെന്നതിന് തെളിവ് …. ബിനീഷിന്റെ ഭാര്യ ഭാര്യ മാതാവും പറഞ്ഞ കള്ളത്തരം പൊളിച്ചടുക്കി ഇഡി …. കള്ളം പൊളിച്ചെടുത്തപ്പോള്‍ ഇഡിയ്‌ക്കെതിരെ തിരിഞ്ഞ് കുടുംബാംഗങ്ങള്‍

 

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയെത്തുടര്‍ന്നാണ് തൃക്കാക്കര അസി.കമ്മിഷണര്‍ ജിജിമോന്‍, ഇന്‍സ്പെക്ടര്‍ പി.ആര്‍.സന്തോഷ്, എസ്ഐമാരായ സുരേഷ്, മധു, ജോസി, എഎസ്ഐമാരായ അനില്‍കുമാര്‍, ബിനു, പൊലീസുകാരായ ഹരി, ബിനില്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 21ന് രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി ഡോ.ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മല്‍ ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്മല്‍ പുറത്തിറങ്ങിയ സമയം മറ്റുള്ളവര്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി. തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം ഡോക്ടറെ കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് നഗ്‌നനാക്കി അനുപമയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്തു.തുടര്‍ന്ന്, 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്കു ഫോട്ടോയും വീഡിയോയും അയച്ചുകൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പിച്ചതായും പണം അപഹരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button