തിരുവനന്തപുരം: ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും വിവാദമാക്കിയ ആ ക്രെഡിറ്റ് കാര്‍ഡ് തലസ്ഥാനത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിച്ചുവെന്നതിന് തെളിവ്. ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും പറഞ്ഞ കള്ളത്തരം പൊളിച്ചടുക്കി എന്‍ഫോഴ്‌സ്‌മെന്റ്. ഇതിന്റെ വിവരങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് കൈവശമുള്ള ഇഡി ശേഖരിച്ചതായാണ് വിവരം. കാര്‍ഡ് ഉപയോഗിച്ചവരിലേക്ക് ഇഡി അന്വേഷണം നീട്ടുമ്പോള്‍ ആരാണ് കുടുങ്ങുക എന്നത് അവ്യക്തമാണ്. രണ്ടാഴ്ച മുന്‍പ് ഈ ക്രെഡിറ്റ് കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിക്കപ്പെട്ടതായാണ് സൂചന.
ഇന്നലത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ക്രെഡിറ്റ് കാര്‍ഡ് അന്വേഷണത്തില്‍ ശക്തമായ നീക്കമാണ് അന്വേഷണ ഏജന്‍സി നടത്തുന്നത്. അനൂപും ബിനീഷും തമ്മില്‍ ബാങ്ക് ട്രാന്‍സാക്ഷന് തെളിവ് ഇഡിയുടെ കയ്യിലുണ്ട്. വിവാദം സൃഷ്ടിച്ച റെയ്ഡിനു പിന്നാലെ ഇഡി മടങ്ങിയതിന് ശേഷമാണ് ക്രഡിറ്റ് കാര്‍ഡ് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിക്കപ്പെട്ടതായ വിവരം വെളിയില്‍ വരുന്നത്.
ക്രെഡിറ്റ് കാര്‍ഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും തിരിച്ചടിയായേക്കും എന്ന വിവരമാണ് വെളിയില്‍ വരുന്നത്. ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇഡി സംഘം ‘കോടിയേരി’ വീട്ടില്‍ വെച്ച ശേഷം വീട്ടില്‍ നിന്ന് ലഭിച്ചു എന്ന സ്റ്റേറ്റ്മെന്റില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു എന്നാണ് ബിനീഷിന്റെ ഭാര്യയായ റെനീറ്റയും മാതാവ് മിനിയും ആരോപിച്ചത്. . വീട്ടില്‍ നിന്ന് കിട്ടിയ കാര്‍ഡ് ആണ് ഇത് എന്ന വാദത്തില്‍ ഇഡി തുടരവേ തന്നെയാണ് കാര്‍ഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യ കുടുംബത്തിനു വിനയാകും എന്ന സൂചനകള്‍ ലഭിക്കുന്നത്. അന്വേഷണം ഭാര്യ ബന്ധുക്കളിലേക്ക് കൂടി നീണ്ടെക്കാനുള്ള സൂചനകള്‍ ആണ് വരുന്നത്. റെനീറ്റയുടെയും മാതാവിന്റെയും ഫോണ്‍ പിടിച്ചെടുത്തത് ഇതിന്റെ സൂചനകളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
റെനീറ്റ കളവു പറയുന്നതായും തെളിവുകള്‍ മിനി അടക്കമുള്ള നശിപ്പിച്ചതായും ഇഡിക്ക് സംശയം വന്നാല്‍ ഇവരും ഇഡിയുടെ കസ്റ്റഡിയിലേക്ക് നീങ്ങാന്‍ സാധ്യത കൂടുന്നു. ബിനീഷിന്റെ ബന്ധുക്കളുടെ പ്രതിഷേധവും പൊലീസിന്റെയും ബാലാവകാശ കമ്മിഷന്റെ ഇടപെടലുകളും എല്ലാം ബിനീഷിനുള്ള ഉന്നത സ്വാധീനത്തിന്റെ തെളിവായി ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയാല്‍ ബിനീഷിനു ജാമ്യത്തിനുള്ള സാധ്യതകള്‍ കൂടി അടയും.
കാര്‍ഡ് കിട്ടിയതായി സ്റ്റേറ്റ്മെന്റില്‍ ഒപ്പിടാന്‍ റെനീറ്റ വിസമ്മതിച്ചതോടെയാണ് റെയ്ഡ് നീണ്ടത്. അല്ലെങ്കില്‍ സാധാരണ രാത്രി ഒന്‍പത് മണിക്ക് അവര്‍ റെയ്ഡ് അവസാനിപ്പിക്കേണ്ടതാണ്. ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റല്‍ എവിഡന്‍സ് ആണ്. ബിനീഷിനെതിരെ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുമ്‌ബോള്‍ ഈ രീതിയില്‍ ഒരു തെളിവ് കൃത്രിമമായി സൃഷ്ടിക്കാന്‍ ഇഡി ആഗ്രഹിക്കില്ല. ഈ രീതിയില്‍ ഒരു വിവാദം സൃഷ്ടിക്കെണ്ടതുമില്ല ഇതാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
Post Your Comments