KeralaLatest NewsNews

ആപിൽ കുടുങ്ങി മോഷ്ടാവ്; അമിത ശബ്​ദത്തില്‍ ഓടിച്ച്‌ വന്നത് മോഷണം പോയ ബുള്ളറ്റിൽ

കോട്ടക്കല്‍: അമിത ശബ്​ദത്തില്‍ ഓടിച്ച്‌ വന്നതിന് ഉദ്യോഗസ്ഥര്‍ പിടികൂടിയത് മോഷണം പോയ ബുള്ളറ്റ്. സഹായകമായത് മൊബൈല്‍ ആപ്. വാഹന പരിശോധനക്കിടെ മലപ്പുറം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ്​ വിഭാഗത്തിന് മുന്നില്‍ കുടുങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ് മോഷണം പോയ ഇരുചക്ര വാഹനം. കോട്ടക്കല്‍ തോക്കാംപാറയില്‍ നടന്ന പരിശോധനക്കിടെ പിടികൂടിയ വാഹനത്തി‍ന്റെ കെ.എല്‍ 58 സെഡ് 1200 നമ്പര്‍ മൊബൈല്‍ ആപ് വഴി അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഈ നമ്പറിലുള്ള വാഹനം തലശ്ശേരിയില്‍ തന്നെയുണ്ടെന്ന് ഉടമ പറഞ്ഞതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Read Also: വായ്പ നഷ്ടപ്പെട്ടു; ബാങ്ക് മാനേജരെന്ന് ധരിച്ച് ബ്രാഞ്ച് മാനേജരെ തലയ്ക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച് 64കാരന്‍

വാഹനത്തി‍ന്റെ ഷാസി നമ്ബര്‍ ഉള്‍പ്പെടെ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ യഥാര്‍ഥ നമ്പര്‍ കെ.എല്‍ 55 എ.ബി 1477 ആണെന്ന് മനസ്സിലായി. ഈ നമ്പറിലുള്ള വാഹന ഉടമയെ ബന്ധപ്പെട്ടതോടെയാണ് മോഷണം പുറത്തറിയുന്നത്. താനൂര്‍ വെള്ളിയാമ്പുറം സ്വദേശിയുടെ ബുള്ളറ്റ് കോട്ടക്കല്‍ അമ്ബലവട്ടത്ത് വെച്ച്‌ മൂന്നാഴ്ച മുമ്പ് മോഷണം പോയിരുന്നു. തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് സ്​റ്റേഷനില്‍ പരാതിയും നല്‍കി. ഇതിനാണ് ഇപ്പോള്‍ തുമ്പായത്.

അമിത ശബ്​ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ്​ എം.വി.ഐ ജയപ്രകാശ്, എ.എം.വി.ഐ ഷബീര്‍ പാക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന. എല്ലാ വാഹന ഉടമകളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹന സോഫ്റ്റ്​വെയറില്‍ അപ്ഡേറ്റ് ചെയ്യണമെന്ന് എം.വി.ഐ മുഹമ്മദ് ഷഫീഖ് പറഞ്ഞു. വാഹനം പോലീസിന് കൈമാറി. ഓടിച്ച വ്യക്തിയെയും കൂടെയുണ്ടായിരുന്നയാളെയും കുറിച്ച്‌​ കോട്ടക്കല്‍ പോലീസ് അന്വേഷണമാരംഭിച്ചു.

shortlink

Post Your Comments


Back to top button