Latest NewsIndiaNews

ചലച്ചിത്ര താരങ്ങൾക്കും ടെലിവിഷൻ താരങ്ങൾക്കും മയക്കു മരുന്ന് എത്തിച്ച് നൽകിയ സീരിയൽ താരം അറസ്റ്റിൽ

മുംബൈ : ചലച്ചിത്ര താരങ്ങൾക്കും സീരിയൽ താരങ്ങൾക്കും മയക്കു മരുന്ന് എത്തിച്ച് നൽകുന്ന ടെലിവിഷൻ താരം അറസ്റ്റിൽ. അബ്ദുൾ വഹീദെന്നയാളാണ് അറസ്റ്റിലായതെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്ന് കേസുമായും ഇയാൾക്ക് ബന്ധമുണ്ട്.

Read Also : “കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുത്” : വി ടി ബൽറാം

അന്ധേരിയിലെ ആസാദ്‌നഗർ മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്. 1.75 ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സിനിമാ സീരിയൽ രംഗത്തെ താരങ്ങൾക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button