KeralaLatest NewsNews

വ്യാജരേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തി; തട്ടിയത് 26 ലക്ഷം; പ്രതികള്‍ അറസ്റ്റില്‍

ബാങ്കിന്റെ പരാതിയില്‍ കഴിഞ്ഞ എട്ടു മാസമായി ടൗണ്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും അറസ്റ്റാലായത്.

കോഴിക്കോട്: വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും 26 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍. കോഴിക്കോട് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നുമാണ് പ്രതികൾ ലക്ഷങ്ങൾ തട്ടിയെടുത്തത്. കടലുണ്ടി സുമതി നിവാസില്‍ കെപി പ്രദീപന്‍ (40) , മൊടക്കല്ലൂര്‍ പാലക്കല്‍ സിജുലാല്‍ (45) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ എസ്‌എച്ച്‌ഒ ഉമേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ കെടി ബിജിത്ത്, വിനോദ് കുമാര്‍ , സീനിയര്‍ സിപിഒമാരായ സജേഷ് കുമാര്‍, സിജി, സിപിഒ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2013ലാണ് സംഭവം നടക്കുന്നത്. രണ്ടാം പ്രതി സിജുലാലിന്റെ ബന്ധുകൂടിയായ നന്മണ്ട സ്വദേശിയുടെ 84 സെന്റ് സ്ഥലം 2009ല്‍ ബാലുശേരിയിലെ കെഡിസി ബാങ്ക് ശാഖയില്‍ പണയം വച്ച കാര്യം മറച്ചുവെച്ച്‌ ചേളന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ആധാരം പകര്‍ത്തി വാങ്ങി നോട്ടറി അറ്റസ്റ്റ് ചെയ്യിച്ച്‌ വ്യാജ ഐഡി കാര്‍ഡ് അടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചു.

Read Also: കള്ളപ്പണം വെളുപ്പിക്കല്‍: പ്രതി ശിവശങ്കർ ഇന്ന് കോടതിയില്‍; ജാമ്യം ലഭിക്കുമോ?

തുടർന്ന് ആള്‍മാറാട്ടം നടത്തിയാണ് ഇവര്‍ സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കല്ലായ് റോഡ് ശാഖയില്‍ നിന്നും 26 ലക്ഷം രൂപ ലോണ്‍ തരപ്പെടുത്തി തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ പരാതിയില്‍ കഴിഞ്ഞ എട്ടു മാസമായി ടൗണ്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും അറസ്റ്റാലായത്. തമിഴ്നാട്ടിലും പാലക്കാടും കൂത്തുപറമ്ബിലുമായി ഒളിവില്‍ കഴിയികുയായിരുന്നു ഇവര്‍.

എന്നാൽ സിജുലാലിനെ കൂത്തുപറമ്പില്‍ വെച്ചും പ്രദീപനെ കടലുണ്ടിയില്‍ നിന്നുമാണ് പിടികൂടിയത്. പല സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ വാങ്ങി ധൂര്‍ത്തടിച്ച്‌ ജീവിക്കുകയാണ് ഇവരുടെ രീതി. സമാനമായ തട്ടിപ്പുകള്‍ സംഘം നടത്തിയിട്ടുണ്ടോയെന്നും സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button