Latest NewsNewsInternational

വി​ജ​യി​ച്ചാ​ല്‍ താ​ന്‍ ആ​ദ്യം ന​ട​പ്പി​ലാ​ക്കു​ന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച്‌ ജോ ​ബൈ​ഡ​ന്‍

ത​പാ​ല്‍ വോ​ട്ടി​ല്‍ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വാ​ഷിം​ഗ്ട​ണ്‍: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്ത് വ​രു​ന്ന​ത് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ വി​ജ​യി​ച്ചാ​ല്‍ താ​ന്‍ ആ​ദ്യം അ​മേ​രി​ക്ക​യിൽ ന​ട​പ്പി​ലാ​ക്കു​ന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച്‌ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍. ട്രം​പി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ള്‍ തി​രു​ത്തു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം പാ​രീ​സ് ഉ​ടമ്പ​ടി​യി​ല്‍ നി​ന്ന് പി​ന്മാ​റി​യ ന​ട​പ​ടി റ​ദ്ദാ​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. 77 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഉ​ട​മ്പ​ടി​യി​ലേ​ക്ക് തി​രി​കെ ക​യ​റു​മെ​ന്നും ട്വീ​റ്റ് ചെ​യ്തു.

Read Also: അമേരിക്ക ഇനി ജോ ബൈഡന്റെ കൈകളിലോ; വേണ്ടത് 7 വെർച്വൽ വോട്ടുകൾ

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്ന് റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി. ത​പാ​ല്‍ വോ​ട്ടി​ല്‍ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ട്രം​പ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ട്രം​പ് കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ ഫ​ലം വൈ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം നി​ല​വി​ല്‍​ജോ ബൈ​ഡ​ന്‍ വി​ജ​യ​ത്തി​ന​രി​കെ​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button