വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം നിർണ്ണായക ഘട്ടത്തിൽ. അമേരിക്ക ഇനി ജോ ബൈഡന്റെ കൈകളിലോ എന്ന ചോദ്യവുമായി രാജ്യങ്ങൾ. മിഷിഗണിലും വിസ്കോണിസിനിലും കൂടി ജയിച്ചതോടെ ബൈഡന്റെ ലീഡ് നില 264 ആയി. പ്രസിഡന്റാകാന്‍ ഇനി ആറ് ഇലക്‌ടറല്‍ വോട്ടുകള്‍ മാത്രം നേടിയാല്‍ മതി. കൃത്യം ആറ് വോട്ടുകളുളള നെവാഡയില്‍ ബൈഡന്‍ തുടര്‍ച്ചയായി ലീഡ് ഉയര്‍ത്തുകയാണ്. നെവാഡയില്‍ 75 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞു. 270 വോട്ടുകള്‍ നേടി ബൈഡന്‍ വിജയിക്കാനാണ് സാധ്യത .
Read Also: അര്‍ണബിന്റെ അറസ്റ്റില്‍ സന്തോഷം; നായ്ക്കിന്റെ കുടുംബം
ഓരോവോട്ടും പ്രധാനമാണെന്നും ജനധിപത്യം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. എന്നാൽ 214 വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. വോട്ടെണ്ണലില്‍ അട്ടിമറിക്ക് നീക്കമെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. വ്യാപകമായി കളളവോട്ട് നടന്നെന്നും ട്രംപ് ആരോപണമുന്നയിച്ചതോടെ തിരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായിരിക്കുകയാണ്.
അതേസമയം ബൈഡന് അനുകൂലമായ നീക്കങ്ങളാണ് നടക്കുന്നത്. താന്‍ മുന്നിട്ടുനിന്ന സ്റ്റേറ്റുകളില്‍ ലീഡ് നിലയിലുണ്ടായ മാറ്റം വിചിത്രമാണെന്ന് ട്രംപ് വിമര്‍ശിച്ചു. മിഷിഗണിലെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ക്യാമ്ബ് കോടതിയെ സമീപിച്ചു. വിസ്കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
Post Your Comments