Latest NewsKeralaNews

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഞയറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാദ്ധ്യതെയന്ന് കേന്ദ്ര കാലാവസ്ഥാ വുകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെയും യെല്ലോ അലർട്ടുണ്ട്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം.

Read Also : ലൈഫ് പദ്ധതിയുടെ വിശദാംശങ്ങള്‍ ശിവശങ്കരന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കൈമാറി ; കൂടുതൽ തെളിവുകൾ പുറത്ത്

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിമുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ അധികൃതർ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button