ന്യൂഡല്‍ഹി: സൗത്ത്‌ഈസ്റ്റ് ഡല്‍ഹിയിലെ ജതിപുര്‍ മേഖലയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ രാഹുല്‍ മാലിക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹരിയാന പല്‍വാല്‍ സ്വദേശിയായ രാഹുല്‍, സ്കൂളില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
Read Also : റഫേല്‍ വിമാനങ്ങള്‍ ജാംനഗര്‍ വ്യോമതാവളത്തില്‍ പറന്നിറങ്ങുന്നതിന്റെ വീഡിയോ പുറത്ത്
പ്രിന്‍സിപ്പളില്‍ നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്കൂളില്‍ ഹാജരായാല്‍ മതിയെന്ന മാര്‍ഗനിര്‍ദേശം നിലവിലിരിക്കെ പ്രിന്‍സിപ്പള്‍ തന്നെ എല്ലാ ദിവസവും സ്കൂളില്‍ വിളിച്ച് പീഡിപ്പിക്കുകമായിരുന്നു. ഇതില്‍ സഹികെട്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് രാഹുല്‍ പൊലീസിന് മൊഴി നല്‍കിയത്.
ബുധനാഴ്ച സ്കൂളിലെത്തിയ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്ത് ഒഴിച്ചശേഷം സ്വയം തീകൊളുത്തുകയായിരുന്നു. ഇതിന് മുമ്ബായി വിഷം കഴിച്ചിരുന്നതായും പറയപ്പെടുന്നു. അധ്യാപകനെ ഉടന്‍ തന്നെ എയിംസില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്നാണ് സൂചന. 2013 മുതല്‍ രാഹുല്‍ മാലിക് ഇവിടെ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.പി മീന അറിയിച്ചത്.
Post Your Comments